സര്‍ക്കാരിനെ തള്ളി കെസിബിസി; ഞായാറാഴ്ച അവധി; ലഹരി വിരുദ്ധദിനാചരണം മാറ്റി

കൊച്ചി: ഗാന്ധി ജയന്തിദിനമായ ഒക്ടോബർ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ച വിശ്വസപരമായ ആചാരങ്ങളിൽ പങ്കെടുക്കേണ്ട ദിവസമാണെന്നും അതിനാൽ പ്രവൃത്തിദിനമാക്കാനാവില്ലെന്നും കെസിബിസി അറിയിച്ചു. ഒക്ടോബർ രണ്ടിന് സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ ദിനാചരണം മറ്റൊരു ദിവസം നടത്തുമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും അന്ന് പ്രവൃത്തി ദിനമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ കെസിബിസി രംഗത്തുവന്നിരുന്നു. ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർധിച്ചുവരുന്നതായും കെസിബിസി കുറ്റപ്പെടുത്തി.

വിവിധ കാരണങ്ങളുടെ പേരിൽ ഞായാറാഴ്ചകളിൽ സ്‌കൂളിൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങൾ പതിവാകുകയാണെന്നും കെസിബിസി പറയുന്നു.

Top