ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിന്; കെസിബിസി

തിരുവനന്തപുരം: ഗർഭഛിദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ആശങ്കാജനകമെന്ന് കെസിബിസി. സ്ത്രീകളുടെ അവകാശം മാത്രമായി ഗർഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യത്വം കുറച്ചു കാണിക്കുന്നതിനു തുല്യമാണ്. കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തിൽ ജീവനു വില കല്പിക്കാത്ത എല്ലാത്തരം പ്രവർത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും കെസിബിസിയുടെ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെയാണെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്. ജസ്റ്റിസ് ഡ്.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.

Top