ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ.സി വേണുഗോപാല്‍

ആലപ്പുഴ: കോണ്‍ഗ്രസിന്റെ ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.കെ സി വേണുഗോപാല്‍ എത്തിയാല്‍ ആലപ്പുഴ പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

അതേസമയം വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല. കണ്ണൂര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മത്സരിക്കാന്‍ എഐസിസി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ യുഡിഎഫിന് വിജയസാധ്യത കുറവെന്നാണ് എഐസിസിയെ അറിയിച്ചത്.

Top