അധികാര സ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ല രാഹുലിന്റെ രാജി പുതുതലമുറയ്ക്കുള്ള സന്ദേശം: കെ.സി

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ രാജി നല്‍കുന്നത് അധികാര സ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ല എന്ന സന്ദേശമാണെന്ന് കെ.സി. വേണുഗോപാല്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടച്ചു വാര്‍ക്കേണ്ടതുണ്ടെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പറഞ്ഞു.

അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാനുള്ളതല്ല. അത് ചില നിലപാടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ രാജിവെക്കാന്‍ കൂടിയുള്ളതാണ്. ഈ വലിയ സന്ദേശമാണ് രാജിയിലൂടെ രാഹുല്‍ഗാന്ധി പുതിയ തലമുറയ്ക്ക് നല്‍കുന്നത്- കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ദേശീയ തലത്തില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും പ്രവര്‍ത്തക സമിതി ഉടച്ചുവാര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top