സര്‍ക്കാരിന് കോര്‍പ്പറേറ്റ് അജണ്ടയെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് അജണ്ടയാണെന്നും കര്‍ഷക ബില്ലിനെതിരെ ഇന്നും ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കുമെന്നും രാജ്യസഭാ എംപിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍

കാബിനറ്റിലെ മന്ത്രിവരെ രാജിവെച്ചു. ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ഒരു നിയമം സഭയില്‍കൊണ്ടു വന്നാല്‍ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കുക, ഭേദഗതി വരുത്തുക, വോട്ടിനിടുക എന്ന മെമ്പറുടെ പ്രാഥമിക അവകാശമാണ് ഇന്നലെ ഹനിക്കപ്പെട്ടത്. ധൃതിയില്‍ നിയമം പാസ്സാക്കാനുള്ള ശ്രമം നടന്നപ്പോഴാണ് പ്രതിപക്ഷത്തിന് പ്രതിഷേധിക്കേണ്ടി വന്നത്. കര്‍ഷക ബില്ലിനെതിരേ ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. സസ്പെന്‍ഷന്‍ നടപടി ഉണ്ടായാലും തങ്ങള്‍ പിന്തിരിയില്ലെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

രാജനാഥ് സിങ്ങിന്റെ പ്രസ്താവന സത്യത്തെ വളച്ചൊടിക്കുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്കു കൊള്ളലാഭം കൊയ്യാനുള്ള വ്യവസ്ഥകള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബില്ലുകള്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കുമായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, അതില്‍ ചട്ടം അനുശാസിക്കും വിധം വോട്ടെടുപ്പ് നടത്താനോ തയ്യാറാവാതെ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Top