ഇന്ധനവില കൂടുമ്പോള്‍ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ സി വേണുഗോപാല്‍. പാര്‍ട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടിയെ നയിക്കുന്നത് മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹങ്ങളോടെയാണ്.

തീയില്‍ കുരുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വെയിലേറ്റാല്‍ വാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും വേണുഗോപാല്‍ നടത്തി. സാമ്പത്തിക നയങ്ങളെ തകര്‍ത്തെറിയുന്ന പ്രക്രിയയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന വില കൂടുമ്പോള്‍ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Top