വിജയസാധ്യത ഉള്ളവരെയേ സ്ഥാനാര്‍ത്ഥിയാക്കൂവെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത മാത്രമാകണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വയ്ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് കെ.സി വേണുഗോപാല്‍ മേല്‍നോട്ട സമിതിയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് മുന്നോട്ട് പോകണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയൂ. ഇതില്‍ വിട്ട് വീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താല്‍പര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോള്‍ മറ്റുള്ളവര്‍ താല്‍പര്യങ്ങള്‍ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top