ബംഗാളിലും ഇന്‍ഡ്യ സഖ്യമുണ്ടാവും;കെ.സി വേണുഗോപാല്‍

ഡല്‍ഹി: ബംഗാളില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ബംഗാളിലും ഇന്‍ഡ്യ സഖ്യമുണ്ടാവുമെന്നും ആശയക്കുഴപ്പമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മമത ബാനര്‍ജി മുതിര്‍ന്ന നേതാവാണ്. ബിജെപിയുടെ എണ്ണം കുറയ്ക്കാന്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ശ്രമമുണ്ടാകും. ഇന്‍ഡ്യ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവരും ബംഗാളില്‍ ന്യായ് യാത്രയുടെ ഭാഗമാകും. യാത്രയ്ക്ക് മമത ബാനര്‍ജിയെ ക്ഷണിച്ചിരുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ മത്സരിക്കുമെന്നാണ് മമതാ ബാനര്‍ജി അറിയിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇന്‍ഡ്യ മുന്നണി ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ സഖ്യം പരിഗണിക്കുകയുള്ളൂവെന്നും മമത ബുധനാഴ്ച പ്രഖ്യാപിച്ചു.

Top