കേരളത്തിലെ തോല്‍വി വലിയ തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വി വലിയ തിരിച്ചടിയായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പരാജയത്തിന്റെ കാരണം ഇപ്പോള്‍ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ചേര്‍ന്ന ആദ്യത്തെ പ്രവര്‍ത്തക സമിതിയോഗമായിരുന്നു ഇത്. കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നില്ല രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രണ്ട് ദിവസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു.

 

Top