ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; സന്തോഷമുള്ള ദിവസമെന്ന് കെ.സി വേണുഗോപാല്‍

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുളള ദിവസമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എംപിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസിനായി താന്‍ ഒട്ടേറെ പ്രയത്നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വേണുഗോപാലിനെ ക്ഷണിക്കാത്ത വിവരം തനിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. താനാണ് ആലപ്പുഴ ബൈപ്പാസിന് അനുമതി വാങ്ങി ആരംഭ നടപടികള്‍ തുടങ്ങിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും മുരളീധരന്‍ പറഞ്ഞു.

 

Top