കെ വി തോമസിന്റേത് ഒന്നൊന്നര തമാശയെന്ന് കെ സി വേണുഗോപാല്‍

ഡല്‍ഹി: സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നുമുള്ള കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ വി തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. പാര്‍ട്ടിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അത് സംസ്ഥാനഘടകങ്ങള്‍ക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പിസിസി നടപടിയെടുത്ത് വിവരം എഐസിസിയെ അറിയിച്ചാല്‍ മതിയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Top