KC Abu-sudheeran

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി, തിരുമ്പാടി സീറ്റുകള്‍ ലീഗ് ഇത്തവണ കോണ്‍ഗ്രസിന് വിട്ടുതരണമെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ പ്രസ്താവനക്കെതിരേ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്.

അബു അഭിപ്രായ പ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും, ആരും ഇത്തരത്തില്‍ പരസ്യ പ്രസ്താവന നടത്താന്‍ പാടില്ലെന്നും, നിര്‍ണായക സമയത്തുള്ള ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്ന മണ്ഡലങ്ങള്‍ ലീഗിനു മാറ്റി നല്‍കണമെന്നായിരുന്നു അബു പറഞ്ഞിരുന്നത്. ചില പ്രത്യക സാഹചര്യത്തിലാണ് തിരുമ്പാടി ലീഗിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും അബു പറഞ്ഞിരുന്നു.

Top