തനിക്ക് നേരയുള്ള അക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കെ.ബി ഗണേഷ് കുമാര്‍

Ganesh kumar

കൊല്ലം: തനിക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. അക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമത്തില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീര്‍ക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഇന്ന് പത്തനാപുരം പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച എംഎല്‍എയുടെ മുന്‍ പിഎ കോട്ടാത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

Top