മനുഷ്യനാണെങ്കില്‍ ഉമ്മന്‍ചാണ്ടി എല്ലാം ഒരിക്കല്‍ തുറന്നു പറയുമെന്ന് ഗണേഷ് കുമാര്‍

കൊല്ലം: തന്റെ രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ നിരവധി വിവാദങ്ങളിലാണ് തന്നെ പെടുത്താന്‍ നോക്കിയതെന്നും ഒന്നിലും കഴമ്പില്ലെന്നു പിന്നീട് ബോധ്യപ്പെട്ടുവെന്നും പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍. 2013ല്‍ സംഭവിച്ചതെല്ലാം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിയാം. മനുഷ്യനാണെങ്കില്‍ അദ്ദേഹം ഒരിക്കല്‍ അത് തുറന്നു പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു കാലത്ത് കൂടുതല്‍ വിവാദത്തിനില്ല. കോവിഡ് സുഖപ്പെട്ടതിനു ശേഷം റിവേഴ്‌സ് ക്വാറന്റിനിലിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വിശ്രമത്തിനു ശേഷം പരമാവധി ആളുകളെ കണ്ടു വോട്ട് അഭ്യര്‍ഥിക്കുമെന്നും പത്തനാപുരത്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ ഭരണം ഉറപ്പാണ്. 600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തില്‍ നടന്നതെന്നും ഗണേഷ് കുമാര്‍ അവകാശപ്പെട്ടു.

 

Top