കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതില്‍ ഏഴ് പേര്‍ക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

ഇന്നലെ നടന്ന പരിശോധനയില്‍ ഡിപ്പോ മാനേജരടക്കം നാല് പേര്‍ക്ക് പോസിറ്റീവായിരുന്നു. അഞ്ചുതെങ്കില്‍ ഇന്ന് 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top