കസാഖിസ്ഥാനില്‍ 100 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു;ഒന്‍പത് പേര്‍ മരിച്ചു

അല്‍മാറ്റി: കസാഖിസ്ഥാനില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നുവീണു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് 100 പേരുമായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്.

ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു.

ഇതുവരെ ഒമ്പത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ പറഞ്ഞു.

Top