പിടഞ്ഞ് വീണ ആ പാവം കുരുന്നിന്റെ രോദനം ഏറ്റെടുത്ത് ആദ്യം പൊരുതിയത് തരിഗാമി . . !

KATHWA

രു ചങ്കുറപ്പുള്ള കമ്യൂണിസ്റ്റുകാരന്‍ വിചാരിച്ചാല്‍ ഭരണകൂടത്തെ വിറപ്പിക്കാന്‍ പറ്റുമെന്ന് തെളിയിച്ച് സി.പി.എം നേതാവ് യൂസഫ് തരിഗാമി. രാജ്യത്തെ ഞെട്ടിച്ച കത്വ മേഖലയിലെ കൊടും ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവാണ്.

കശ്മീര്‍ നിയമസഭാംഗമായ തരിഗാമി നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിനും നാഷണല്‍ കോണ്‍ഫറന്‍സിനും തരിഗാമിയെ പിന്തുണക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

ഇക്കഴിഞ്ഞ ജനുവരി പത്താം തിയതിയാണ് ആസിഫയെ കാണാതായത്. കുതിരയെത്തേടി കാട്ടില്‍ പോയ പെണ്‍കുട്ടി പിന്നീട് മടങ്ങിവന്നില്ല. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ ശരീരം കീറി മുറിച്ച നിലയില്‍ കാട്ടിലാണ് കണ്ടെത്തിയത്.

മേഖലയിലെ ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടക്കുകയായിരുന്നുവെന്ന് പീന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പൂജാമുറിയ്ക്കുള്ളില്‍ വെച്ചായിരുന്നു കൂട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത്.

tarigami

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാനും അന്വേഷിക്കാനും ആദ്യം തയാറായിരുന്നില്ല. സംഘപരിവാറിനെ ഭയമുള്ള സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ നിന്നും മാറി നിന്നു. എന്നാല്‍ ആസിഫയുടെ നീതിക്കുവേണ്ടി ചെങ്കൊടിയുമായി മുഹമ്മദ് യൂസഫ് തരിഗാമിയെന്ന ജനകീയ നേതാവ് രംഗത്തെത്തിയതോടെ കളം മാറി പ്രതിഷേധം ആഞ്ഞടിച്ചു.

ജനുവരി 17 ന് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയതിന് രണ്ട് ദിവസത്തിനു ശേഷം തരിഗാമി വിഷയം ഏറ്റെടുക്കുകയായിരുന്നു. കശ്മീരി മാധ്യമങ്ങളും തരിഗാമിക്ക് പിന്തുണ നല്‍കിയിരുന്നു. തരിഗാമിയുടെ പോരാട്ടവും അവര്‍ എടുത്തുകാട്ടി. നീതി പിടിച്ചു വാങ്ങാന്‍ ചങ്കുറപ്പുള്ള ഒരൊറ്റ കമ്യൂണിസ്റ്റ്കാരന്‍ മാത്രം മതിയെന്ന് ഇവിടെ തെളിയിക്കുകയായിരുന്നു തരിഗാമി.

ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന തോന്നിയഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി തരിഗാമി കളം നിറഞ്ഞു നിന്നു. ഫെബ്രുവരി മാസത്തില്‍ നിരവധി തവണ തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും അദ്ദേഹം തന്റെ കൃത്യമായ ഇടപെടല്‍ നടത്തി.

സംഘപരിവാറിന്റെ ഇടപെടലുകളെ പുറത്തുകൊണ്ടുവന്നതും ചെറുത്തുനിന്നതും തരിഗാമിയും സിപിഐഎമ്മുമായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മാര്‍ച്ച് ലക്കത്തില്‍ ആസിഫയുടെ നീതിക്കായി അണിനിരക്കണമെന്ന് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

chenkodi

മാര്‍ച്ച് മാസം മൂന്നാം തിയതി സിപിഎം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചതും വിഷയത്തില്‍ നിര്‍ണായകമായി. ആസിഫയുടെ നീതിക്ക് വേണ്ടി പോരാട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട സിപിഎം സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടി.

ബിജെപി മന്ത്രിമാരുടെ പങ്ക് തുറന്നുകാട്ടാനും സിപിഎം മുന്നിട്ടിറങ്ങി. സംസ്ഥാനത്തെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനും വിഷയം ചര്‍ച്ചയാക്കാനും സിപിഎം ശ്രദ്ധിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്യാം പ്രസാദ് കേസറും നിരവധി തവണ സംഘപരിവാറിനെയും ഹിന്ദു ഏകതാ മഞ്ചിനെയും പൊളിച്ചടുക്കി സജീവമായി. സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സെക്രട്ടറിയായെത്തിയ ഗുലാം നബി മാലികിന്റെ വാക്കുകളും ബിജെപിയെയും കുറ്റവാളികളെയും മുറിവേല്‍പ്പിച്ചിരുന്നു.

പൊലീസിനെതിരായ നീക്കങ്ങളും ഒത്തുകളിയും സിപിഎം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടി. ബാര്‍ കൗണ്‍സിലിന്റെ നിലപാടുകളെ പരസ്യമായി തള്ളിപറഞ്ഞ് ആദ്യം രംഗത്തെത്തിയതും മറ്റാരുമായിരുന്നില്ല. ഇത് കുടുംബത്തിനും മറ്റുള്ളവര്‍ക്കും നല്‍കിയ പ്രത്യാശ ചെറുതായിരുന്നില്ല.

ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതും ജമ്മുവിലെ സിപിഎമ്മായിരുന്നു. രാജ്യത്ത് ഇടത് അനുയായികളെ സംബന്ധിച്ച് ഏറെ ആവേശം പകരുന്നതാണ് കശ്മീരിലെ ചെങ്കൊടിയുടെ ഈ ഇടപെടല്‍

Top