കായംകുളത്ത് വന്‍ കവര്‍ച്ച; 15പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

കായംകുളം: വീട് കുത്തിത്തുറന്ന് 15പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ശ്രീശൈലത്തില്‍ (വൈര വന വടക്കേതില്‍) പ്രവാസിയായ ശിവദാസന്റെ വീട്ടിലാണ്‌ വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കം നോക്കി മോഷണം നടന്നത്.

ശിവദാസന്‍ വിദേശത്തായതിനാല്‍ ഭാര്യ രാജലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ കാണാന്‍ മകനൊപ്പം പോയിരിക്കുകയായിരുന്നു ഈ സമയത്ത് മോഷ്ടാക്കള്‍ വീടിന്റെ മുന്‍വശത്തെ കതക് കുത്തിത്തുറന്ന് അലമാരയുടെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12 ഓടെ ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ കായംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top