kayamkulam road acident two man dead

കായംകുളം: ചരക്കു ലോറിയും മിനി ലോറിയും കൂടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ലോറികളിലെ ക്ലീനര്‍മാരായ എറണാകുളം നെട്ടൂര്‍ സ്വദേശി ജോര്‍ജ് (50) കൊല്ലം കൊല്ലൂര്‍ സ്വദേശി കൃഷ്ണന്‍ (45) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കായംകുളം രാമപുരം ക്ഷേത്രത്തിനു സമീപം ഇന്നു പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മിനിലോറിയുടെ ഡ്രൈവര്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇയാളെയും ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് കോണ്‍ക്രീറ്റ് നിര്‍മാണ വസ്തുക്കളുമായി പോകുകയായിരുന്ന മിനിലോറിയാണ് ചരക്ക് ലോറിയുമായി ഇടിച്ചത്. കരീലക്കുളങ്ങര പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top