നൃത്തഗീതികളെന്നും…കായംകുളം കൊച്ചുണ്ണിയിലെ നാഗപ്പാട്ടിന്റെ വീഡിയോ കാണാം

കായംകുളം കൊച്ചുണ്ണിയിലെ നൃത്തഗീതികളെന്നും എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ബോളിവുഡ് സുന്ദരി നോറ ഫത്തേഹിയാണ് നൃത്തരംഗം അവതരിപ്പിക്കുന്നത്. പുഷ്പാവതി പൊയ്പാടത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോഭിന്‍ കണ്ണങ്കാട്ടിന്റേതാണ് വരികള്‍. ഗോപി സുന്ദറാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://youtu.be/m7_oK_9hJPo

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്.

Top