നിവിൻ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

ലയാളത്തിലെ യുവതാരം നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

12 കോടിക്കു മുകളില്‍ ചെലവിൽ ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്.

22089504_1629359180450344_5205127259842189119_n

നിവിന്‍ പോളിയും അമല പോളും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

22050211_1629359177117011_6245889991995808611_n

കായംകുളം കൊച്ചുണ്ണിയുടെ ജീവിത കഥ മുഴുവന്‍ തയാറാക്കാനായെന്നും , കേരള ജനത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വലിയൊരു വെളിപ്പെടുത്തല്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

Top