കായംകുളം കൊച്ചുണ്ണിയുടെ കിടിലന്‍ മേക്കിങ് വീഡിയോ കാണാം

കായംകുളം കൊച്ചുണ്ണിയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഗോപി സുന്ദറാണ് സംഗീതം. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. പ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്.

Top