കായംകുളം കൊച്ചുണ്ണി വേള്‍ഡ് വൈഡ് കളക്ഷനില്‍ 70 കോടി എത്തിയെന്ന്…

നിവിന്‍ പോളിയെ നായകനാക്കി ഒക്ടോബര്‍ 11ന് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷനില്‍ കായംകുളം കൊച്ചുണ്ണി 70 കോടിയിലേക്ക് എത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.

Top