കായംകുളം കൊച്ചുണ്ണി ; നായിക അമല പോളിന്റെ ലുക്ക് എത്തി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

അമലാപോളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിലെ അമലാപോളിന്റെ ലുക്ക് പുറത്തെത്തി. നേരത്തേ കൊച്ചുണ്ണിയാകുന്ന നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു.

കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ ജീവിതം ബിഗ് ബജറ്റിലും രാജ്യത്തെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലുമാണ് ഒരുക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിത കഥ മുഴുവന്‍ തയാറാക്കാനായെന്നും , കേരള ജനത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വലിയൊരു വെളിപ്പെടുത്തല്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചു.

Top