കായംകുളത്ത് ബസും പിക്ക്അപ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം

-accident

കായംകുളം: ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കുന്നിക്കോട് സ്വദേശി നിസാമുദീന്‍, കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് എന്നീവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷന് സമീപം റെയിന്‍ബോ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം.

Top