കവാസാക്കിയുടെ പുതിയ മോഡല്‍ ‘വേര്‍സിസ് 650’ ; വില 6.50 ലക്ഷം രൂപ

വാസാക്കി വേര്‍സിസ് 650, 2018 ഇന്ത്യയില്‍ പുറത്തിറങ്ങി. 6.50 ലക്ഷം രൂപയാണ് കവാസാക്കി വേര്‍സിസ് 650 യുടെ എക്‌സ്‌ഷോറൂം വില.

രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ നിന്നും വേര്‍സിസ് 650 യുടെ ബുക്കിംഗ് കവാസാക്കി ആരംഭിച്ചു. ഉടന്‍ തന്നെ പുത്തന്‍ വേര്‍സിസിന്റെ വിതരണവും കവാസാക്കി ആരംഭിക്കും.

2017 പതിപ്പില്‍ നിന്നും ഏറെ മാറ്റങ്ങളില്ലാതെ എത്തുന്ന 2018 വേര്‍സിസില്‍ പുത്തന്‍ ഗ്രാഫിക്‌സ് മാത്രമാണ് എടുത്ത പറയാവുന്ന പ്രധാന സവിശേഷത.

പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവാസാക്കി അവതരിപ്പിച്ചിട്ടുണ്ട്.

ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 അഡ്വഞ്ചര്‍ ടൂററില്‍ ഒരുക്കിയിട്ടുണ്ട്.

നിലവിലുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനില്‍ തന്നെയാണ് 2018 കവാസാക്കി വേര്‍സിസ് എത്തുന്നത്.

8,500 rpmല്‍ 68 bhp കരുത്തും 7,000 rpmല്‍ 64 Nm torque ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഹൈടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അവതരിപ്പിക്കുക.

41 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, റിമോട്ട് സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടെയുള്ള മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുന്നു.

Top