കവാസാക്കിയുടെ ആദ്യ ക്രൂയിസര്‍ ‘വള്‍ക്കന്‍ എസ്’ ഇന്ത്യയില്‍

Kawasaki Vulkan S

വാഹന പ്രേമികള്‍ക്ക് ആവേശവുമായി ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍.
‘കവാസാക്കി വള്‍ക്കന്‍ എസ്’ ഇന്ത്യയില്‍ പുറത്തിറങ്ങി. 5.44 ലക്ഷം രൂപയാണ് പുതിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ വള്‍ക്കന്‍ എസിന് മേലുള്ള ബുക്കിംഗ് കവാസാക്കി ആരംഭിച്ചിട്ടുണ്ട്.  എന്നാല്‍ വിതരണം ഇപ്പോള്‍ ആരംഭിക്കുകയില്ലെന്നാണ് കവാസാക്കി വ്യക്തമാക്കിയിരിക്കുന്നത്. ഫ്‌ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസിനെ കവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്.

649 സിസി ലിക്വിഡ്കൂള്‍ഡ്, പാരലല്‍ട്വിന്‍ എഞ്ചിനിലാണ് പുതിയ ക്രൂയിസര്‍ എത്തുന്നത്. 7,500 rpmല്‍ 60 bhp കരുത്തും 6,600 rpmല്‍ 63 Nm ടോര്‍ക്യു ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.

14 ലിറ്ററാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ ഇന്ധനശേഷി. ദീര്‍ഘദൂര റൈഡുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്.

Top