കവാസാക്കി Z900RS ഇന്ത്യയില്‍ പുറത്തിറങ്ങി ; വില 15.30 ലക്ഷം രൂപ

KAWASKI-900RS

വാസാക്കി Z900RS ഇന്ത്യയില്‍ പുറത്തിറങ്ങി. റെട്രോ നെയ്ക്കഡ് കവാസാക്കി Z900RS മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില 15.30 ലക്ഷം രൂപയാണ്.

ക്യാന്‍ഡിടോണ്‍ ബ്രൗണ്‍, ക്യാന്‍ഡിടോണ്‍ ഓറഞ്ച് എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്ന Z900RS 948 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഒരുങ്ങുന്നത്.
8,500 rpm ല്‍ 109.48 bhp കരുത്തും 6,500 rpm ല്‍ 98.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ്. ബ്രേക്കിംഗിന് വേണ്ടി 300 mm ട്വിന്‍ ഡിസ്‌ക്കുകള്‍ മുന്‍ ടയറിലും, 250 mm ഡിസക് പിന്‍ടയറിലും സാന്നിധ്യമറിയിക്കുന്നു.

Top