കവസാക്കി W800 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി ; വില 8 ലക്ഷം രൂപ

ജാപ്പനീസ് നിര്‍മ്മാതാക്കളായ കവസാക്കി W800 സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 8 ലക്ഷം രൂപയാണ് വില. ഒറ്റ കളറില്‍ മാത്രമേ ഈ മോഡല്‍ വിപണിയില്‍ ലഭ്യമാകുകയുള്ളു.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പില്‍ എല്‍ഈഡി നല്‍കിയിരുക്കുന്നു. മുന്നില്‍ 320mm വലിയ ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 270mm ഡിസ്‌ക് ബ്രേക്കും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി അന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനവും നല്‍കിയിരിക്കുന്നു. 2190mm നീളവും 790mm വീതിയും 1075mm ഉയരവും 1465mm വീല്‍ബേസും 125mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിനുണ്ട്.

773 സിസി വെര്‍ട്ടിക്കല്‍ ട്വിന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 6,500rpm -ല്‍ 48bhp കരുത്തും, 2,500rpm-ല്‍ 60Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. 14 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

Top