കവസാക്കി W175 ഇന്ന് പുറത്തിറക്കും

ജാപ്പനീസ് നിര്‍മാതാക്കളായ കവസാക്കി, തങ്ങളുടെ റെട്രോ മോട്ടോര്‍സൈക്കിളായ W175 ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നേരത്തെ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, അതിന്റെ വില ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ സ്റ്റാന്‍ഡേര്‍ഡ്, സ്‌പെഷ്യല്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും കവസാക്കി W175 വിപണിയില്‍ എത്തിക്കുക. ഇതില്‍ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.47 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇതിനേക്കാള്‍ 2,000 ചെലവേറിയതായിരിക്കുമെന്നാണ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം W175 രണ്ട് തവണ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡിന് വളരെയധികം സമയമെടുത്തു. കൊവിഡും പിന്നാലെ വന്ന പ്രതിസന്ധികളുമാണ് മോട്ടോര്‍സൈക്കിളിന്റെ അവതരണം വൈകാന്‍ കാരണമായത്.

എന്നിരുന്നാലും, ഈ അനുകൂല കാലയളവില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്ന പോസിറ്റീവ് വാങ്ങല്‍ വികാരം കണക്കിലെടുത്ത് ഉത്സവ സീസണിന് മുമ്പായി ഇത് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

സ്റ്റാന്‍ഡേര്‍ഡും സ്‌പെഷ്യല്‍ എഡിഷനും തമ്മിലുള്ള പ്രധാന വ്യത്യാസം എക്‌സ്റ്റീരിയര്‍ ബോഡി തീം ആണ്, കാരണം ആദ്യത്തേത് എബോണി നിറത്തിലും രണ്ടാമത്തേത് കാന്‍ഡി പെര്‍സിമോണ്‍ റെഡ് നിറത്തിലും വില്‍ക്കുമെന്നാണ് സൂചന. കവസാക്കി W175 അടുത്തിടെ പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ടിവിഎസ് റോണിന്‍ എന്നിവയോടാകും മത്സരിക്കുക.

Top