കവാസാക്കി വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്‍ വിപണിയില്‍

വാസാക്കി വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 5.58 ലക്ഷം രൂപയാണ് വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ അവതരിച്ച കവാസാക്കി വള്‍ക്കന്‍ എസ് മികച്ച പ്രതികരണമാണ് നേടിയത്.

649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കവാസാക്കി വള്‍ക്കന്‍ എസില്‍. എഞ്ചിന് 7,500 rpm ല്‍ 60.2 bhp കരുത്തും 6,600 rpm ല്‍ 62.78 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ്‌ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. സീറ്റ് ഉയരം 705 mm; ഭാരം 235 കിലോയും. മുന്നില്‍ 300 mm ഡിസ്‌കും, പിന്നില്‍ 250 mm ഡിസ്‌കും വള്‍ക്കന്‍ എസില്‍ ബ്രേക്കിംഗ് നിറവേറ്റും.

Top