Kawasaki to launch Versys 650 on December 24

കാവസാക്കിയില്‍ നിന്ന് വേഴ്‌സിസ് 1000 അഡ്വഞ്ചര്‍ ബൈക്ക് വിപണിയിലെത്തിയത് 2014 നവംബര്‍ മാസത്തിലാണ്. ഈ വാഹനത്തിന്റെ ലോഞ്ചിനു പിന്നാലെ വേഴ്‌സിസ് 650യുടെ ഇന്ത്യാ പ്രവേശവും ഔദ്യോഗികമായി ഉറപ്പാക്കപ്പെട്ടിരുന്നു. പുതിയ വാര്‍ത്തകള്‍ വേഴ്‌സിസ് 650യുടെ വരവിനെക്കുറിച്ചാണ് പറയുന്നത്.

ഡിസംബര്‍ 24ന് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും. മുംബൈയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ്.

കാവസാക്കിയുടെ വേഴ്‌സിസ് ലിറ്റര്‍ ക്ലാസ് മോഡലിന് കാര്യമായി ഉപഭോക്താക്കളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കൂടി ശേഷി കുറഞ്ഞ എന്‍ജിനുകള്‍ക്കാണ് പൊതുവില്‍ വിപണിയില്‍ ആവശ്യക്കാരുള്ളത്. കൂടാതെ, കാവസാക്കിയുടെ പ്രധാന ഇടവും ഇതാണ്.

649സിസി ശേഷിയുള്ള എന്‍ജിനാണ് വേഴ്‌സിസ് 650 മോഡസലിലുള്ളത്. ഈ പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 71.08 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 64 എന്‍എം ആണ് ടോര്‍ക്ക്. ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നു.

ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റില്‍ വലിയ സാധ്യതകള്‍ ഈ ബൈക്കിനുണ്ടെന്നാണ് കാവസാക്കി കരുതുന്നത്. നിഞ്ച 650യില്‍ ഘടിപ്പിച്ചിട്ടുള്ള അതേ എന്‍ജിനാണ് ഈ ബൈക്കിലുമുള്ളത്. 5.5 ലക്ഷത്തിന്റെ പരിധിയില്‍ ഈ ബൈക്കിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top