ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ച് കവസാക്കി

ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ കവസാക്കി. സ്റ്റാന്‍ഡേര്‍ഡ്, സ്‌പെഷ്യല്‍ എഡീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് IDR 96 ദശലക്ഷവും (ഏകദേശം 4,99,071 രൂപ) സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിന് IDR 112.9 ദശലക്ഷം (ഏകദേശം 5,86,929 രൂപ) വില.

ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ മാത്രമാകും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുക. എന്നാല്‍ ലൈം ഗ്രീന്‍ / എബണി, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് / പേള്‍ ഫ്ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, കാന്‍ഡി പ്ലാസ്മ ബ്ലൂ / മെറ്റാലിക് സ്പാര്‍ക്ക് ബ്ലൂ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ സ്‌പെഷ്യല്‍ പതിപ്പ് ലഭ്യമാകും. ട്രെല്ലിസ് ഫ്രെയിം, ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈല്‍ സാഡില്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

249 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15,500 rpm -ല്‍ 49.3 bhp കരുത്തും 14,500 rpm -ല്‍ 22.9 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

Top