കവസാക്കി നിഞ്ച 300 എബിഎസ് മോഡലുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു

kawasaki-ninja

ന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് കവസാക്കി നിഞ്ച 300 എബിഎസ് മോഡലുകളെ കമ്പനി തിരിച്ചു വിളിച്ചു. 1,358 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. കണ്ടെത്തിയ തകരാര്‍ ബ്രേക്ക് പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമായേക്കാമെന്ന് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച ബൈക്കുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ബൈക്ക് ഉടമകളെ കവസാക്കി ഡീലര്‍മാര്‍ ബന്ധപ്പെടും. തകരാറ് കണ്ടെത്തിയ മാസ്റ്റര്‍ സിലിണ്ടര്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് ഇന്ത്യ കവസാക്കി മോട്ടോഴ്‌സ് വ്യക്തമാക്കി.

നിഞ്ച 300 എബിഎസിന് 2.98 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ 62,000 രൂപയോളം ബൈക്കിന് വില കുറഞ്ഞിരുന്നു. നേരത്തെ 3.63 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വിപണിയില്‍ വന്നിരുന്നത്.

Top