‘നിഞ്ച 300’മായി കവസാക്കി വിപണിയിലേക്ക്: മാര്‍ച്ച് ആദ്യവാരം വിലപ്രഖ്യാപനം

നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിന്റെ ബിഎസ്6 പതിപ്പിനെ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കവസാക്കി.ബൈക്കിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 2021 ബിഎസ്6 നിഞ്ച 300-ന്റെ വില പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, മോട്ടോർസൈക്കിളിനെ കവസാക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സെറ്റിൽ ഇതുവരെ ഉള്‍പ്പെടുത്തിയില്ല.

2021 മോഡലിൽ ഗ്രീൻ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങൾ സംയോജിപ്പിക്കുന്ന പുതുമയുള്ള ഒരു കളർ ഓപ്ഷനും ലഭ്യമാണ്. ബോഡിയിലുടനീളം നിരവധി റെഡ് ഹൈലൈറ്റുകൾ നൽകിയിരിക്കുന്നത് ബൈക്കിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു.

ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ്‌ഷീൽഡ് എന്നിവയെല്ലാം നൽകിയിരിക്കുന്നു.

Top