നവീകരിച്ച KLX 300SM പതിപ്പുമായി കവസാക്കി

2021 കവസാക്കി KLX 300SM മോട്ടോര്‍സൈക്കിളും ഇപ്പോള്‍ കമ്പനി നവീകരിച്ചിരിക്കുകയാണ്. ഇപ്പോൾ യുഎസ് വിപണിയില്‍ മാത്രമാകും ഇവ ലഭ്യമാക്കുക. ഇന്ത്യയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഈ നവീകരിച്ച മോഡൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. കവസാക്കിയില്‍ നിന്നുള്ള പുതിയ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. അതില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്.

കവസാക്കിയില്‍ നിന്നുള്ള പുതിയ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. അതില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്. കവസാക്കി വാഹനത്തിന്റെ ഗ്രാഫിക്‌സ് അപ്ഡേറ്റ് ചെയ്യുകയും പുതുക്കിയ വിഷ്വല്‍ അപ്പീലിനായി മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഫ്രണ്ട് വീലിന്റെ വലുപ്പം 17 ഇഞ്ച്, 300 mm റോട്ടര്‍ ഉണ്ട്. ഫ്രണ്ട് സസ്പെന്‍ഷനില്‍ 231 mm ട്രാവലും പിന്നിലെ മോണോഷോക്കിന് 205 mm ട്രാവലുമുണ്ട്.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ് VI നിലവാരത്തിലുള്ള നിഞ്ച 300 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. മികച്ച സസ്പെന്‍ഷനും ബ്രേക്കിംഗ് ഉപകരണങ്ങളുമുള്ള സൂപ്പര്‍ചാര്‍ജ്ഡ് Z H2 SE-യും കമ്പനി പുതുക്കിയിട്ടുണ്ട്.

Top