ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ; 50,000 വരെ ഇളവ്‌

ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ. തെരഞ്ഞെടുത്ത മോഡലുകൾക്കാണ് ഓഫറുകള്‍. ഓഫർ-റോഡ് വൗച്ചർ, പുതിയ ബിഗിനിംഗ് വൗച്ചർ എന്നിങ്ങനെ രണ്ട് തരം ഡിസ്കൗണ്ട് വൗച്ചറുകളിലൂടെയാണ് മെയ് മാസ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. KLX110, KLX140, KX100 എന്നിവയ്ക്കൊപ്പമാണ് കവസാക്കി ഓഫ്-റോഡ് വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം വൾക്കൺ എസ്, വെർസിസ് 650, നിഞ്ച 1000SX, W800 എന്നിവയ്ക്കൊപ്പം പുതിയ ബിഗിനിംഗ് വൗച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ഡിസ്‌കൗണ്ട് ഓഫർ മെയ് 31 വരെ സാധുവാണ്. മോട്ടോർസൈക്കിളിന്റെ എക്‌സ്‌ഷോറൂം വിലയ്‌ക്കെതിരെ വൗച്ചർ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും.

Top