ഇന്ത്യയില്‍ കാവസാക്കി പുതിയ മോഡൽ അവതരിപ്പിച്ചു

കാവസാക്കി തങ്ങളുടെ പുതിയ ZX-10R സ്‌പോര്‍ട്‌സ് ബൈക്ക് 15.99 ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ 85,000 രൂപ കൂടുതലാണ്. 13200 ആര്‍പിഎമ്മില്‍ 203 എച്ച്‌പിയും 11400 ആര്‍പിഎമ്മില്‍ 114.9 മില്യണ്‍ ടോര്‍ക്കും സൃഷ്ടിക്കുന്ന 998 സിസി ഇന്‍ലൈന്‍-ഫോര്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്

ഇതിന്റെ ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറിന് ഇരട്ട ബ്രെംബോ M50 കാലിപ്പറുകള്‍ ലഭിക്കുന്നു. ഇതിനുപുറമെ, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്‌പോര്‍ട്, റോഡ്, റെയിന്‍, റൈഡര്‍ എന്നീ നാല് റൈഡിംഗ് മോഡുകളും ഇതില്‍ നല്‍കിയിരിക്കുന്നു.

ക്രമീകരിക്കാവുന്ന ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ രൂപത്തില്‍ 4.3 ഇഞ്ച് TFT ഡിസ്പ്ലേയാണ് മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്.

പുതിയ കാവസാക്കി ZX-10R-ന്റെ വില 15.99 ലക്ഷമാണ് , ഇത് നിലവിലെ മോഡലിനേക്കാള്‍ 85,000 രൂപ കൂടുതലാണ്. ഈ സൂപ്പര്‍ബൈക്ക് ഡ്യുക്കാട്ടി പാനിഗാലെ V4, ഹോണ്ട CBR1000RR-R, അപ്രീലിയ RSV4 എന്നിവയുമായി മത്സരിക്കും.

Top