വില്‍പ്പനയില്‍ 5000 യൂണിറ്റ് വര്‍ധനവ് ലക്ഷ്യം വെച്ച് കവാസാക്കി മോട്ടോര്‍സ് ഇന്ത്യ

ന്യൂഡല്‍ഹി : 2020 ഓടുകൂടി വില്‍പ്പനയില്‍ 5000 യൂണിറ്റ് വര്‍ധനവ് ലക്ഷ്യം വെച്ച് കവാസാക്കി മോട്ടോര്‍സ് ഇന്ത്യ. 2016 ല്‍ 1400 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി നടത്തിയത്. പ്രധാനമായും കയറ്റുമതിയിലാണ് കവാസാക്കി ലക്ഷ്യം വയ്ക്കുന്നത്.

തങ്ങളുടെ ഡെവലപ്പിങ് നെറ്റ് വര്‍ക്ക് വിപുലീകരിക്കാന്‍ ആണ് ജപ്പാന്‍ കമ്പനിയുടെ ശ്രമം. നിലവില്‍ 30 ഔട്ട്‌ലെറ്റുകളാണ് കവാസാക്കിക്കുള്ളത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ 5000 യൂണിറ്റാണ് തങ്ങളുടെ ടാര്‍ജറ്റ്. അത് തങ്ങള്‍ നേടുമെന്നും കവാസാക്കി റീജിയണല്‍ മാനേജര്‍ സുശീല്‍ കുമാര്‍ പറഞ്ഞു.

ആന്റി ലോക്ക് ബ്രാക്കിങ് സിസ്റ്റമുള്ള നിന്‍ജ 300 അടുത്തിടെയാണ് കവാസാക്കി വിപണിയില്‍ ഇറക്കിയത്. 2.98 ലക്ഷമാണ് നിന്‍ജയുടെ വില. താങ്ങാവുന്ന വിലയായതിനാല്‍, നിന്‍ജ 300 ന് ഇന്ത്യയില്‍ നല്ല വില്‍പ്പനയാണ് നടക്കുന്നതെന്ന് കവാസാക്കി ഇന്ത്യ എം ഡി യുതാക യമഷിത അറിയിച്ചു.

Top