കവസാക്കി ബിഎസ് VI വേര്‍സിസ് 650 വിപണിയില്‍ ; വില 6.79 ലക്ഷം രൂപ

ബിഎസ് VI -ലേക്ക് നവീകരിച്ച വേര്‍സിസ് 650 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവസാക്കി. 6.79 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ എക്സ്ഷോറൂം വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഡീലര്‍ഷിപ്പുവഴിയും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്.

പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവസാക്കി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 -യുടെ സവിശേഷതകളാണ്.

അതേസമയം പുനര്‍രൂപകല്‍പ്പന എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുള്‍പ്പെടെ പുതിയ ഹാര്‍ഡ്വെയറുകള്‍ നിഞ്ച 650 -യ്ക്ക് ലഭിച്ചപ്പോള്‍, ഇവയെല്ലാം വെര്‍സിസ് 650 നഷ്ടപ്പെടുത്തുന്നു.

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 66 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Top