കവസാക്കി 2022 മോഡൽ Z900RS പുറത്തിറക്കി

ജാപ്പനീസ് ബ്രാൻഡായ കാവസാക്കി ആധുനിക റെട്രോ മോട്ടോർസൈക്കിളായ Z900RS മോഡൽ അവതരിപ്പിച്ചു.Z900 സ്ട്രീറ്റ്ബൈക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് Z900RS പതിപ്പിനെ കവസാക്കി നിർമിച്ചിരിക്കുന്നത്. 2022 മോഡൽ ഇയറിലേക്ക് പരിഷ്ക്കരിച്ചപ്പോൾ കാഴ്ച്ചയിൽ ഒരു പുതുമ കൊണ്ടുവരണമെന്ന കമ്പനിയുടെ വാശിയാണ് ബൈക്കിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ പുതിയ നിറം.

ഈ പുതിയ കളർ ഓപ്ഷൻ കാൻഡി ടോൺ ബ്ലൂ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഇത് 1975 Z1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് കവസാക്കിയുടെ വാദം. ബോഡി വർക്കിൽ ഈ രസകരമായ നീല പെയിന്റ് സ്കീമും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കുന്ന ഗോൾഡൻ ആക്സന്റുമാണ് പ്രധാന ഹൈലൈറ്റ്.

പെർഫോമൻസിന്റെ കാര്യത്തിൽ മുൻഗാമിക്ക് സമാനമാണ് 2022 കവസാക്കി Z900RS. എല്ലാ ഘടകങ്ങളും അതേപടി നിലനിർത്താൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. 948 സിസി ലിക്വിഡ്-കൂൾഡ്, 16-വാൽവ്, DOHC, ഇൻലൈൻ-ഫോർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

Top