2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്കുകൾ പുതിയ നിറങ്ങളിൽ

വസാക്കി 2021 മോഡൽ നിഞ്ച ZX-25R സ്പോർട്‌സ് ബൈക്കുകൾ വിപണിയിൽ. പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ബൈക്കുകളുടെ വരവ്. കഴിഞ്ഞ വർഷം ജൂലൈയിൽ വിപണിയിൽ എത്തിയ നിഞ്ച ശ്രേണിയിലെ ബൈക്കിന് നൽകുന്ന ആദ്യ പരിഷ്ക്കരണമാണിത്.

ഫുള്ളി-ഫെയർഡ് ശൈലിയിൽ പൂർത്തിയാക്കിയ കവസാക്കി നിഞ്ച ZX-25R ഇന്തോനേഷ്യയിലാണ് നിർമിക്കുന്നത്. നിലവിൽ തെരഞ്ഞെടുത്ത ഏതാനും അന്താരാഷ്ട്ര വിപണികളിൽ ഈ പ്രീമിയം സ്പോർട്‌സ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്.

ഭാരം കുറഞ്ഞ 250 സിസി സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിനെ കാര്യക്ഷമമായ ട്രാക്ക് മെഷീനായും മികച്ച പ്രതിദിന കമ്മ്യൂട്ടർ മോഡലായും ഉപയോഗിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Top