Kavya’s first divorce The family’s assertions are true

കൊച്ചി: നിശാല്‍ ചന്ദ്രനെന്ന ഭര്‍ത്താവിനെ വിട്ട് കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ മടങ്ങാന്‍ കാവ്യാമാധവനെ പ്രേരിപ്പിച്ച ഘടകമേത് ?.

മലയാളിയുടെ മനസിലുയര്‍ന്ന ഉത്തരംകിട്ടാത്ത ഈ ചോദ്യത്തിനുള്ള അമ്പരപ്പിക്കുന്ന ഉത്തരമാണ് ഇന്നത്തെ ദിലീപ്, കാവ്യാമാധവന്‍ വിവാഹം. ഇരുവരും ഇക്കാര്യം നിഷേധിച്ചാലും അതാണ് യാഥാര്‍ത്ഥ്യമെന്ന് സാമാന്യബുദ്ധിയോടെ ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാകും.

മഞ്ജുവാര്യരുമായുള്ള വിവാഹം കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ എത്രയോ നേരത്തെ തന്നെ കാവ്യയെ ദിലീപ് വിവാഹം കഴിക്കുമായിരുന്നുവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. സിനിമയിലും പുറത്തും അത്രയ്ക്കടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നുവത്രേ.

മഞ്ജുവാര്യരും ദിലീപും വേര്‍പിരിയുന്നതിനു കാരണം തന്നെ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണെന്ന് ഗോസിപ്പുണ്ടായിരുന്നെങ്കിലും ഇന്നുവരെ അക്കാര്യം മഞ്ജുവാര്യര്‍ ഉന്നയിച്ചിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

സ്വന്തം മകളെ വിട്ട് സിനിമാലോകത്തിലേക്കു മടങ്ങിയ മഞ്ജുവാര്യരുടെ നടപടിയില്‍ യോജിപ്പില്ലാത്തവരും അവരുടെ സിനിമയെ പക്ഷെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി.

കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയാകട്ടെ ഇതിനിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും കാവ്യ ദിലീപിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയായിരുന്നു.
നിശാലുമായുള്ള വിവാഹത്തിന് പൂര്‍ണ്ണ സമ്മതമായിരുന്നില്ല കാവ്യക്കുണ്ടായിരുന്നത്‌.

ഇത് പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിലൂടെ വ്യക്തമായതുമാണ്. സ്ത്രീ പീഡന കേസില്‍ വരെ നിശാല്‍ പ്രതിയാക്കപ്പെട്ടു.

കാവ്യയുടെ നിലപാടിനു പിന്നില്‍ ‘ചിലരുടെ’ ഇടപെടലുണ്ടെന്നു നിശാലിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.

വിവാഹമോചനം തേടിയതിനുശേഷം മറ്റൊരു വിവാഹത്തിനും തയ്യാറാവാതെ കാവ്യയും അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സമുഹം തങ്ങളുടെ ബന്ധത്തെ എങ്ങിനെ നോക്കികാണുമെന്ന ആശങ്ക ഇരുവര്‍ക്കുമുണ്ടായിരുന്നുവെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അകമഴിഞ്ഞ പിന്‍തുണയാണ് വിവാഹത്തിന് വേഗത പകര്‍ന്നത്.

മകള്‍ സമ്മതിച്ചാല്‍ കാവ്യയുമായുള്ള വിവാഹത്തിന് സാധ്യതയുണ്ടെന്ന സൂചന ഇതിനകം ഒരു അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രണയമാണ് ഇന്ന് ദിലീപ്- കാവ്യ മാധവന്‍ ജോഡികളുടെ വിവാഹത്തോടെ പൂവണിയുന്നത്.

സിനിമയെ വെല്ലുന്ന തിരക്കഥയില്‍ അപ്രതീക്ഷിതമായ ക്ലൈമാക്‌സില്‍ പിറന്ന ഈ താലികെട്ടും സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

Top