ലിറ്റില്‍ സാന്റയായി അച്ഛനൊപ്പം മഹാലക്ഷ്മി; ചിത്രം പങ്കുവെച്ച് കാവ്യ മാധാവന്‍

ദിലീപ്-കാവ്യ താരജോഡികളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മൈ സാന്റാ എന്ന ചിത്രമാണ് ജനപ്രിയ നായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഇതിനിടെ കാവ്യ മാധവന്‍ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്. ദിലീപിന്റെയും മകളുടെയും പുതിയൊരു ചിത്രമാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപിന്റെയും മകളുടെയും സാന്റാ വേഷത്തിലുളള ചിത്രത്തിനോടൊപ്പം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കാവ്യാ മാധവന്‍ എത്തിയിരിക്കുന്നത്. ലിറ്റില്‍ സാന്റയായ മഹാലക്ഷ്മിക്കും ബിഗ് സാന്റയായ ദിലീപിനും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.

ഇത്തവണ ക്രിസ്മസിന് ആരാധകര്‍ക്കു മുന്നില്‍ ദിലീപ് എത്തിയിരിക്കുന്നത് സുഗീത് സംവിധാനം ചെയ്ത മൈ സാന്റാ എന്ന ചിത്രവുമായിട്ടാണ്. ഏഴു വയസുളള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു സാന്റാക്ലോസ് കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കംപ്ലീറ്റ് എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

“Merry Christmas” Wishing you all happiness and peace..

Posted by Kavya Madhavan on Tuesday, December 24, 2019

 

Top