കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും അന്വേഷിക്കും.

കാവ്യയുടെ സ്ഥാപനമായ ലക്ഷ്യ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോറന്‍സിക് ഫലത്തിന് ശേഷമായിരിക്കും. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. സുനില്‍ കുമാര്‍ ‘ലക്ഷ്യ’യില്‍ എത്തിയോ എന്ന് ഉറപ്പിക്കാനാണിത്.

അതേസമയം നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ ഇന്നും തെളിവെടുപ്പ് തുടരും . ദിലീപിനെ തൃശൂരിലേക്ക് കൊണ്ടുപോകും, നാദിര്‍ഷായെയും അപ്പുണ്ണിയെയും ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും.

Top