മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് വാചാലയായി കവിയൂര്‍ പൊന്നമ്മ

ലയാള സിനിമയില്‍ അമ്മയായി എത്ര പേര്‍ വേഷമിട്ടാലും മലയാളികളുടെ മനസ്സില്‍ എന്നും അമ്മയുടെ മുഖം ആദ്യം എത്തുക കവിയൂര്‍ പൊന്നമ്മയുടേതാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയായി നിരവധി സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ പൊന്നമ്മ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് വാചാലയാവുകയാണ്.

രണ്ടുപേരും പ്രതിഭാധനരായ അഭിനേതാക്കളാണെന്നും മോഹന്‍ലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണെന്നുമാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

മോഹന്‍ലാലിനെ ഞാന്‍ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്താഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി. മമ്മൂസിനെ കാണുന്നവര്‍ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളില്‍ വളരെ നല്ല മനുഷ്യനാണ്- കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Top