ലോകസഭ തിരഞ്ഞെടുപ്പിൽ കർണ്ണാടക തൂത്ത് വാരാമെന്ന കോൺഗ്രസ്സിന്റെ പ്രതീക്ഷകൾക്ക് കാവേരി വിഷയം മാർഗ്ഗ തടസ്സമായേക്കും. കാവേരി പ്രശ്നത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ എടുത്ത തീരുമാനമാണ് ജനവികാരം കോൺഗ്രസ്സിനു എതിരെ തിരിച്ചിരിക്കുന്നത്. തമിഴ്‌നാടിന് കാവേരി ജലം വീണ്ടും വിട്ടുകൊടുത്ത കര്‍ണാടക സര്‍ക്കാരിനെതിരെ ആദ്യം പോർമുഖം തുറന്നിരിക്കുന്നത് കർഷക സംഘടനകളാണ്. അവർ പ്രഖ്യാപിച്ച ബന്ദിലും വലിയ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. (വീഡിയോ കാണുക)
കർണ്ണാടകയിലെ കോൺഗ്രസ് പ്രതീക്ഷകൾ തകർത്ത് കാവേരി വിഷയം
