കാവേരി വിഷയം; കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

kaveri issue

ന്യൂഡല്‍ഹി: കാവേരി വിഷയം സംബന്ധിച്ച് കോടതി ഉത്തരവുപ്രകാരമുള്ള സമഗ്ര പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രണ്ട് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടാണ് കേന്ദ്രം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

മുമ്പ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top