കാവേരി കേസ്: കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കാവേരി വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കരട് രേഖ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയുടെ കരട് രേഖ
തയ്യാറായതായും കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം നല്‍കാന്‍ സാവകാശം വേണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.

നാല് ടിഎംസി വെള്ളം ആവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് എത്തും. സംഭരണികളില്‍ അധിക ജലം ഇല്ലെന്നും അര്‍ഹതപ്പെട്ട ജലം ഇതിനകം നല്‍കിയതിനാല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളം നല്‍കാനാകില്ലെന്നുമാണ് കര്‍ണാടകയുടെ നിലപാട്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികള്‍.

Top