കവാസാക്കിയുടെ വേര്‍സിസ്-എക്‌സ് 300 ഇന്ത്യയില്‍; വില 4.60 ലക്ഷം രൂപ

ന്‍ട്രിലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുമായി കവാസാക്കി. വേര്‍സിസ്എക്‌സ് 300 ഇന്ത്യയില്‍ പുറത്തിറങ്ങി.

4.60 ലക്ഷം രൂപയാണ് പുതിയ കവാസാക്കി വേര്‍സിസ്എക്‌സ് 300ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പര്യാപ്തമായ കവാസാക്കി വേര്‍സിസ്എക്‌സ് 300 ഓഫ്‌റോഡ്, ഓണ്‍റോഡ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്.

Z300 ന്റെ ട്യൂബുലാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ കവാസാക്കി വേര്‍സിസ്എക്‌സ് 300 ല്‍ 296 സിസി ലിക്വിഡ്കൂള്‍ഡ് പാരലല്‍ട്വിന്‍ എഞ്ചിനാണ് ഒരുങ്ങുന്നത്.

38.4 bhp കരുത്തും 27 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. കവാസാക്കി നിഞ്ച 300ലും സമാന എഞ്ചിനാണ് ഉള്‍പ്പെടുന്നത്.

ബ്രേക്കിംഗിന് വേണ്ടി 290 mm പെറ്റല്‍ ഡിസ്‌ക്ക് ഫ്രണ്ട് വീലിലും, 220 mm ഡിസ്‌ക് റിയര്‍ വീലിലും ഒരുക്കിയിട്ടുണ്ട്.

Top